Thursday, September 9, 2010

MY MUSINGS

നൊസ്റ്റാള്‍ജിയ യെ കുറിച്ചെഴുതാന്‍തോന്നുന്നു. കളഞ്ഞു പോയ വര്ണ ചില്ലുകള്‍ തേടിപ്പിടിച്ചു വാരിയെടുക്കുമ്പോള്‍ മുറിയുന്ന വിരലുകള്‍ പോലെ ഓര്‍മകളില്‍ പരതുമ്പോള്‍ അറിയാതെ നോവുന്ന ചില സൌഹൃദങ്ങള്‍, ചില മയില്‍പീലികള്‍, ചില അക്ഷര തുണ്ടുകള്‍, അങ്ങിനെ അങ്ങിനെ ..... ഇനിയൊരിക്കലും എന്റെ എന്ന് പറയാന്‍ കഴിയാത്ത ചില ബെഞ്ചുകള്‍, പുസ്തക സഞ്ചികള്‍, പൊട്ടിയ വക്കൊടിഞ്ഞു വളഞ്ഞ പാത്രങ്ങള്‍..... എല്ലാം പോയ്‌ മറഞ്ഞിരിക്കുന്നു.